Breaking News
സ്വദേശികളേയും വിദേശികളേയും ഫ്‌ളൂ വാക്‌സിനെടുക്കാന്‍ പ്രോല്‍സാഹിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഫ്‌ളൂ സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ സ്വദേശികളേയും വിദേശികളേയും ഫ്‌ളൂ വാക്‌സിനെടുക്കാന്‍ പ്രോല്‍സാഹിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡ് ഭീഷണി പൂര്‍ണമായും നീങ്ങാത്ത സാഹചര്യത്തില്‍ ഫ്‌ളൂ വരുന്നത് അപകരമായേക്കുമെന്നതിനാന്‍ സ്വദേശികളും വിദേശികളും ഫ്‌ളൂ വാക്‌സിനെടുക്കണമെന്നും ഫ്‌ളൂ വൈറസില്‍ നിന്നും രക്ഷ തേടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഫ്‌ളൂ പലരും വിചാരിക്കുന്നതുപോലെ നിസാരമല്ലെന്നും ചില കേസുകളിലെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
രാജ്യത്തെ 28 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 45 ലധികം അംഗീകൃത സ്വകാര്യ കേന്ദ്രങ്ങളിലും ഫ്‌ളൂ വാക്‌സിന്‍ സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fighttheflu.qa എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.