Uncategorized

34000 ഹമൂര്‍ കുഞ്ഞുങ്ങളെ കടലില്‍ നിക്ഷേപിച്ച് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ ഭക്ഷ്യ രംഗത്തെ സ്വയം പര്യാപ്തതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 34,000 ഹമൂര്‍ മല്‍സ്യ കുഞ്ഞുങ്ങളെ കടലില്‍ റിലീസ് ചെയ്തതായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം ട്വീറ്റ് ചെയ്തു

മന്ത്രാലയത്തിന് കീഴിലുള്ള ഫാമില്‍ വളര്‍ത്തിയ മത്സ്യകുഞ്ഞുങ്ങളാണ് കടലില്‍ നിക്ഷേപിച്ചത്.

ഖത്തറില്‍ വിവിധയിനം മല്‍സ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഇങ്ങനെ ആയിരക്കണക്കിന് ടണ്‍ മത്സ്യമാണ് രാജ്യത്ത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്.

മത്സ്യ കുഞ്ഞുങ്ങളെ ഫാമില്‍ ഉത്പാദിപ്പിച്ച് കടലില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കിംഗ് ഫിഷ്, തിലാപ്പിയ, സീ ബാസ്സ് തുടങ്ങിയ നിരവധി ഇനം മല്‍സ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നണ്ട്.

മല്‍സ്യ വില പിടിച്ചുനിര്‍ത്താനും ലഭ്യത വര്‍ധിപ്പിക്കാനും ഇത് സഹായികമാണെന്ന് മന്ത്രാലയം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!