Uncategorized

ഐ.സി.ബി.എഫ് തൊഴിലാളികള്‍ക്കായി ബോധവത്കരണം സംഘടിപ്പിച്ചു

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഐ.സി.ബി.എഫ് ഖാലിദ് ബിന്‍ അഹ്‌മദ് അല്‍ സുവൈദി കമ്പനിയിലെ തൊഴിലാളികള്‍ക്കായി ബോധവത്കരണം സംഘടിപ്പിച്ചു.

ഇന്ത്യക്കാര്‍ക്കായി ഐ.സി.ബി.എഫ് ആരംഭിച്ച ഇന്‍ഷൂറന്‍സ് പദ്ധതിയെക്കുറിച്ച് തൊഴിലാളികള്‍ക്ക് വിശദീകരിച്ചു. ജീവിത ശൈലി രോഗവും മാനസിക സമ്മര്‍ദ്ധവും എങ്ങിനെ നേരിടണം എന്നതിനെക്കുറിച്ച് ലഘു വിവരണവും യോഗ ബോധവത്കര ക്ലാസും ചടങ്ങിനോടനുബന്ധിച്ച് നടന്നു. തൊഴിലാളികള്‍ക്ക് സംശയനിവാരണത്തിനുള്ള അവസരവും ചടങ്ങിലുണ്ടായിരുന്നു.

ബോധവത്കരണ പരിപാടികള്‍ക്ക് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാനും മറ്റു മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളും നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!