Breaking News

ഖത്തറില്‍ മലയാളി യുവാവ് മരിച്ചു

സ്വന്തം ലേഖകന്‍

ദോഹ. ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി അനീഷ് ജോസഫ് പാറക്കല്‍ ( 39 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ 13 വര്‍ഷത്തോളമായി ദോഹയിലുള്ള അദ്ദേഹം ദുഖാന്‍ ബാങ്ക് ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു.


സൈനോയാണ് ഭാര്യ. കൃപ ( 13 വയസ്സ്) , നാഥന്‍ (11 വയസ്സ്) എന്നിവര്‍ മക്കളാണ് .

നടപടിക്രമം പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!