Uncategorized

ഫോക്ക് ഖത്തര്‍ അവതരിപ്പിച്ച സോള്‍ ഓഫ് ഇന്ത്യ എന്ന സംഗീതനൃത്തശില്‍പം കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത മഹോല്‍സവിന്റെ ഭാഗമായി ഖത്തറിലെ കോഴിക്കോട്ടുകാരുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തര്‍) ഐ സി സി അശോകാ ഹാളില്‍ അവതരിപ്പിച്ച സോള്‍ ഓഫ് ഇന്ത്യ എന്ന സംഗീതനൃത്തശില്‍പം കലാസ്വാദകര്‍ക്ക് അവിസ്മരണീയമായി. കലയും സംഗീതം കോര്‍ത്തിണക്കി ഇന്ത്യയുടെ ആത്മാവ് അടയാളപ്പെടുത്തുന്ന പ്രകടനങ്ങളിലൂടെ അശോക ഹാളില്‍ നിറഞ്ഞ സദസ്സിന്റെ കയ്യടിവാങ്ങിയാണ് സോള്‍ ഓഫ് ഇന്ത്യ കലാകാരന്മാരും സംഘാടകരും സായൂജ്യമടഞ്ഞത്.


ചരിത്രമുറങ്ങുന്ന ഇന്ത്യയുടെ നാഡി ഞരമ്പിലൂടെ സഞ്ചരിച്ച് മനുഷ്യഹൃദയങ്ങളില്‍ രാജ്യ സ്‌നേഹത്തിന്റെ തിരമാലകള്‍ ഉയര്‍ത്തിക്കൊണ്ട് ഫോക് ഖത്തര്‍ ഒരുക്കിയ നയനമനോഹരമായ നടന നൃത്ത ദൃശ്യ കലാവിരുന്ന് വര്‍ണനക്ക് അതീതമായി.

ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ‘ആസാദീ കി അമ്യത് മഹോല്‍സവത്തിന്റ ‘ ഭാഗമായി നടന്ന പരിപാടി ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ് ഉദ്ഘാടനം ചെയ്തു. ഐ.സി.സി. പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ്. പ്രസിഡണ്ട് സിയാദ് ഉസ് മാന്‍, ഐ.ബി.പി.സി. പ്രസിഡണ്ട് ജഅ്ഫര്‍ സിദ്ധീഖ്, ഹസന്‍ ചൊഗ്‌ളേ , സെര്‍ജിയോ ബ്രാവോ എന്നിവര്‍ സംസാരിച്ചു.


ഐ.സി.സി മുന്‍പ്രസിഡന്റുമാരായ എ പി മണികണ്ഠന്‍- , മിലന്‍ അരുണ്‍ , കെ.എം. വര്‍ഗീസ് , മുഖ്യധാരാ സംഘടനാ നേതാക്കളായ സാം ബഷീര്‍ , സമീര്‍ ഏറാമല , അഹമദ് കുട്ടി അറായില്‍ , അപ്പെക്‌സ് ബോഡി പ്രതിധികളായ സുബ്രമണ്യ ഹെബ്ബാഗ്ലു , വിനോദ് നായര്‍, സാബിത് സഹീര്‍, മുഹമ്മദ് ഈസ, അനീഷ് ജോര്‍ജ് മാത്യു, മുഹമ്മദ് അഫ്‌സല്‍, കെ.വി. ബോബന്‍ , എന്നിവരും സി.എ. ഷാനവാസ് (കെ.ബി.എഫ് ) സാമൂഹ്യ പ്രവര്‍ത്തകര്‍ ജോപ്പച്ചന്‍ തെക്കെ കുറ്റ്, ഇ.എം. സുധീര്‍, – റഊഫ് കൊണ്ടോട്ടി, അബുല്‍ നാസര്‍ നാച്ചി, ജയരാജ് , ഷാനവാസ് ഷെറോട്ടണ്‍ ഇഖ്ബാല്‍ ചേറ്റുവ എന്നിവരും അഥിതികളായി പങ്കെടുത്തു.

ഫോക്കിന്റെ ഫൗണ്ടര്‍ മെമ്പര്‍മാരായ വെല്‍കെയര്‍ ഗ്രൂപ്പ് എം.ഡി. കെ.പി.അഷ്‌റഫ്, ഇ പി അബദുറഹിമാന്‍ , ഡോക്ടര്‍ പ്രദീപ്, രാമന്‍ നായര്‍, ഫൈസല്‍ മൂസ്സ , അഡ്വ.റിയാസ്, കെ കെ വി മുഹമ്മദ് അലി, സക്കീര്‍ ഹല , ജയിംസ് മരുതോങ്കര , ശരത് സി. നായര്‍, എം.വി.മുസ്തഫ എന്നിവര്‍ യോഗം നിയന്ത്രിച്ചു.

സോള്‍ ഓഫ് ഇന്ത്യയുടെ രചനയും സംവിധാനവും നിര്‍വഹിച്ച അന്‍വര്‍ ബാബു വടകര, ചമയങ്ങള്‍ ഒരുക്കിയ വിപിന്‍ദാസ് പുത്തൂര്‍, നൃത്തസംവിധാനം ചെയ്ത സൂസാദിമ സൂസന്‍, സഹസംവിധായകരായ മന്‍സൂര്‍ അലി, രശ്മി ശരത് എന്നിവരെ ഫോക് വര്‍ക്കിങ് പ്രസിഡണ്ട് ഫരീദ് തിക്കോടി സദസ്സിന് പരിചയപ്പെടുത്തുകയും മുഖ്യാഥിതി സേവ്യര്‍ ധനരാജ് വേദിയില്‍ വെച്ച് മൊമന്റോ നല്‍കി ആദരിക്കുകയും ചെയ്തു.

ഫോക്ക് പ്രസിഡണ്ട് കെ.കെ.ഉസ്മാന്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ വിപിന്‍ദാസ് സ്വാഗതവും രജ്ഞിത്ത് ചാലില്‍ നന്ദിയും പറഞ്ഞു. ഫോക് വനിതാ വിഭാഗം പ്രസിഡണ്ട് അഡ്വ.രാജശ്രീ കലാശില്‍പത്തെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടിയില്‍ അണിനിരന്ന മുഴുവന്‍ കലാകാരന്‍മാരും ഫോക്കിന്റെ മെമ്പര്‍മാരാണ്. മുസ്തഫ എലത്തൂര്‍, ആഷിഖ് മാഹി, സാജിദ് ബക്കര്‍, ദീപ്തി രൂപേഷ് , റിയാസ് ബാബു , സിറാജ് സുറു, വിദ്യ രജ്ഞിത്ത്, ഷംലാ സാജിദ് , ഷില്‍ജി റിയാസ്, മിഷായേല്‍ , സ്മീര, ലിജി വിനോദ് ,സമീര്‍ എന്‍ , റഷീദ് പുതുക്കുടി , ഫെബിന്‍, ജംഷി, സലീം ബി ടി കെ, റിയാസ് തുടങ്ങി അറുപതോളം കലാകാരന്മാര്‍ അണിനിരന്നു.

Related Articles

Back to top button
error: Content is protected !!