Breaking News
ഭൂരിഭാഗം പ്രവാസികള്‍ക്കും രക്ഷിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ട് വരാനാകില്ല
മുഹമ്മദ് റഫീഖ്
ദോഹ : ഖത്തറിലെ മഹാഭൂരിഭാഗം പ്രവാസികള്‍ക്കും ഇനി രക്ഷിതാക്കളെ ഇനി സന്ദര്‍ശക വിസയില്‍ കൊണ്ട് വരാനാകില്ല. രക്ഷിതാക്കള്‍ക്കും സഹോദരി സഹോദരന്‍മാര്‍ക്കും സന്ദര്‍ശക വിസ ലഭ്യമാകുന്നതിനുളള മിനിമം ശമ്പളം 10000 റിയാലായി അഭ്യന്തര മന്ത്രാലയം നിശ്ചയിച്ചതിനെതുടര്‍ന്നാണിത്.
പുതിയ വ്യവസ്ഥയനുസരിച്ച് രേഖയില്‍ ശമ്പളം 10000 റിയാലെങ്കിലുമുള്ളവര്‍ക്ക് മാത്രമേ മാതാപിതാക്കള്‍ക്കും സഹോദരന്‍മാര്‍ക്കുമുളള സന്ദര്‍ശക വിസ ലഭ്യമാവുകയുള്ളൂ.
ഭാര്യയേയും മക്കളേയും സന്ദര്‍ശക വിസയില്‍ കൊണ്ട് വരുന്നതിനുള്ള മിനിമം ശമ്പളം 5000 റിയാലായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.