
Uncategorized
കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു
ദോഹ: പ്രവാസി സാഹിത്യോത്സവിനോടനുബന്ധിച്ചു കലാലയം സാംസ്‌കാരിക വേദി ഖത്തര്‍ ഏര്‍പ്പെടുത്തിയ കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാളം കഥ,കവിത എന്നവയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
കഥാ പുരസ്‌കാരത്തിന് സപ്‌ന നവാസ് എഴുതിയ ‘പഴയ സോഫ’ എന്ന കഥയും കവിതാ പുരസ്‌കാരത്തിന് ഷംല ജഅഫര്‍ എഴുതിയ ‘കടന്നലുകള്‍ പെരുകുന്നവിധം’ എന്ന കവിതയുമാണ് അര്‍ഹത നേടിയത്.സമകാലിക സമസ്യയോട് ചേര്‍ന്ന് നിന്ന് പുതു കാലത്തോട് സംവദിക്കുന്ന സൃഷ്ടികളാണ് മത്സരത്തിന് എത്തിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
സാഹിത്യ രംഗത്തെ പ്രമുഖരായ പി കെ പാറക്കടവ്, റഹീം പൊന്നാട് എന്നിവരടങ്ങുന്ന ജൂറികളാണ് വിധി നിര്‍ണ്ണയിച്ചത്. കലാലയം പുരസ്‌കാര ജേതാക്കള്‍ക്കുള്ള ഉപഹാരവും പ്രശസ്തി പത്രവും സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.