Uncategorized

ഐ സി ബി എഫ് സൗജന്യ ലീഗല്‍ ക്ലിനിക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ദോഹ. ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് നിയമോപദേശം നല്‍കുന്ന ഐ സി ബി എഫ് സൗജന്യ ലീഗല്‍ ക്ലിനിക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവെലന്റ് ഫോറം ഇന്ത്യന്‍ ലോയേഴ്‌സ് ഫോറത്തിന്റെ സഹകരണത്തോടുകൂടി എല്ലാ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും വൈകിട്ട് 6 30 മുതല്‍ 9 30 മണി വരെയും ഓരോ ആഴ്ചയിലെയും ആദ്യ വെള്ളിയാഴ്ച ഉച്ചക്ക് 3 30 മുതല്‍ വൈകിട്ട് 5 30 വരെയും നിയമപരമായ നിയമ സംബന്ധമായ പ്രശ്‌നപരിഹാരത്തിനായി ഐ സി ബി.എഫ് ഓഫീസ് കെട്ടിടത്തില്‍ വെച്ച് ലീഗല്‍ ക്ലിനിക് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. നേരത്തെ എല്ലാ ഞായറാഴ്ചകളില്‍ മാത്രമായിരുന്നു ലീഗല്‍ ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്. സേവനം ആഗ്രഹിക്കുന്നവര്‍ :ഹാമിദ് റാസ (300204171), സറീനാ അഹദ് 77012808 എന്നിവരുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

Related Articles

Back to top button
error: Content is protected !!