Breaking News

ബൂസ്റ്റര്‍ ഡോസിന്റേയും കോവിഡ് ഭേദമായതിന്റേയും പ്രതിരോധശേഷി സാധുത 12 മാസത്തേക്ക് നീട്ടി ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ്-19 വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിനും അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷമോ ഉള്ള കോവിഡ് 19 പ്രതിരോധശേഷിയുടെ സാധുത 12 മാസമായി നീട്ടിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് വരെ 9 മാസമാണ് പ്രതിരോധ ശേഷി സാധുത കാലമായി കണക്കാക്കിയിരുന്നത്.


ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്കും കോവിഡ് ഭേദമായവര്‍ക്കും പ്രതിരോധശേഷിയുടെ കാലാവധി 12 മാസമായി നീട്ടാനുള്ള തീരുമാനം ഏറ്റവും പുതിയ ശാസ്ത്രീയവും ക്ലിനിക്കല്‍ തെളിവുകളും അനുസരിച്ചാണ് എടുത്തതെന്ന് മന്ത്രാലയം വിശദീകരിച്ചു.

വാക്‌സിനേഷന്‍ നില പരിഗണിക്കാതെ, കോവിഡ് 19 ല്‍ നിന്ന് സുഖം പ്രാപിച്ച എല്ലാവര്‍ക്കും കോവിഡ് 19
പ്രതിരോധശേഷി 12 മാസത്തെ സാധുത നല്‍കുന്നു

ഏറ്റവും പുതിയ ക്ലിനിക്കല്‍ തെളിവുകള്‍ക്കും കോവിഡ് സ്റ്റാറ്റസിനും അനുസൃതമായി പ്രതിരോധ ശേഷിയുടെ സാധുതയുടെ ദൈര്‍ഘ്യം പതിവായി അവലോകനം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

സമൂഹത്തിലെ യോഗ്യരായ എല്ലാ അംഗങ്ങളും ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസ് ഉടനടി എടുക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. 6 മാസം മുമ്പ് രണ്ടാമത്തെ വാക്‌സിന്‍ ഡോസ് എടുത്ത 12 വയസും അതില്‍ കൂടുതലുമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസെടുക്കണം.

Related Articles

Back to top button
error: Content is protected !!