
Breaking News
ഫിഫ അറബ് കപ്പ് ഫൈനല്‍ ടുണീഷ്യ അള്‍ജീരിയയെ നേരിടും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നടന്നുവരുന്ന പ്രഥമ ഫിഫ അറബ് കപ്പ് 2021 ന്റെ ഫൈനലില്‍ ടുണീഷ്യ അള്‍ജീരിയയെ നേരിടും . ഡിസംബര്‍ 18 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട്.
ഇന്നലെ 974 സ്റ്റേഡിയത്തില്‍ നിറഞ്ഞ ആവേശകരമായ സെമി ഫൈനലില്‍ ഈജിപ്തിനെ എതിരില്ലാത്ത ഒരു ഗോളിിന് പരാജയപ്പെടുത്തിയാണ് ടൂണീഷ്യ ഫൈനല്‍ ഉറപ്പിച്ചത്. തുമാമ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അള്‍ജീരിയ ഫൈനലിലേക്ക് യോഗ്യത നേടിയത്.