കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കുന്നതില്‍ ബൂസ്റ്റര്‍ ഡോസ് ഫലപ്രദം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കുന്നതില്‍ ബൂസ്റ്റര്‍ ഡോസ് പലപ്രദമാണെന്നാണ് ഖത്തറില്‍ നടത്തിയ ക്‌ളിനിക്കല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
ഖത്തറില്‍ രണ്ട് ലക്ഷത്തിലധികം ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്തപ്പോള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും രണ്ടാമത്തെ വാക്‌സിനെടുത്ത് ആറ് മാസം പിന്നിട്ടവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുത്ത് പ്രതിരോധം നേടണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
ഖത്തറിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണ് .രാജ്യത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അര്‍ഹരായവര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കുന്നത് താമസിപ്പിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു.
ബൂസ്റ്റര്‍ ഡോസെടുക്കുവാന്‍ 40277077 എന്ന നമ്പറില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ടോ നര്‍ആകും ആപ്പ് വഴിയോ അപ്പോയന്റ്‌മെന്റ് ബുക്ക് ചെയ്യണം.