പി.എ ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം
ദോഹ. ചന്ദ്രിക ഡയറക്ടറും മുസ്ലിം ലീഗ് നേതാവും ജീവ കാര്യണ്യ പ്രവര്‍ത്തകനുമായിരുന്ന പി.എ ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചന യോഗവും മയ്യിത്ത് നമസ്‌കാരവും സംഘടിപ്പിച്ചു.
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്ന നിഷ്ടകള്‍ വെച്ച് പുലര്‍ത്തിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഇസ്മായില്‍ ഹുദവി മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
ഖത്തര്‍ കെ.എം. സി.സി. പ്രസിഡന്റ് എസ് എ എം ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി, ടി വി അബ്ദുല്‍ ഖാദര്‍ ഹാജി,സാദിഖ് പാക്യാര, ഇല്യാസ് മാസ്റ്റര്‍, കെ മുഹമ്മദ് ഈസ, എ.വി.എബക്കര്‍ , താഹിര്‍ താഹ കുട്ടി, കെ കെ അബ്ദുള്ള ഹാജി ഉദുമ, ഒ.എ.കരീം, പി.കെ മുസ്തഫ ഹാജി, മുട്ടം മഹമൂദ്
താഹിര്‍ പട്ടാര ,എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും സെക്രട്ടറി കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.