Archived ArticlesUncategorized

വോഡഫോണ്‍ ഖത്തര്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ് വര്‍ക്ക്

അമാനുല്ല വടക്കാങ്ങര

ദോഹ: വോഡഫോണ്‍ ഖത്തര്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ് വര്‍ക്ക്. മൈബൈല്‍ വേഗതയുടെ ആഗോള മാനദണ്ഡമായ ഓക്ല സ്പീഡ്‌ടെസ്റ്റ്ണ്ണ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ പരിശോധന ഫലമനുസരിച്ചാണിത്. 2022 ന്റെ രണ്ടാം പകുതിയില്‍ ലോകമെമ്പാടുമുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നടത്തിയ പരിശോധനയിലാണ് വോഡഫോണ്‍ ഖത്തര്‍ ഒന്നാമതെത്തിയത്.
2022 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗത വിലയിരുത്തുന്നതിനായി ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ സ്പീഡ്‌ടെസ്റ്റില്‍ നടത്തിയ ദശലക്ഷക്കണക്കിന് ടെസ്റ്റുകളില്‍ നിന്ന് ലഭിച്ച ഡാറ്റയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് വോഡഫോണ്‍ ഖത്തര്‍ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ് വര്‍ക്കായി അംഗീകരിക്കപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!