Uncategorized

തൃശൂര്‍ പ്രീമിയര്‍ ലീഗ് : യാസ് ഖത്തര്‍ ചാമ്പ്യന്മാര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. തൃശൂര്‍ ക്രിക്കറ്റേഴ്സ് ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച തൃശൂര്‍ പ്രീമിയര്‍ ലീഗില്‍ ഖത്തറിലെ പ്രമുഖ കായിക സംഘടനയായ യാസ് ഖത്തര്‍ ജേതാക്കളായി. ആവേശമുറ്റിയ ഫൈനല്‍ പോരാട്ടത്തില്‍ റ ക്ലാസ്സിക്ക് സി സിയെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് യാസ് ഖത്തര്‍ കിരീടം ചൂടിയത്.

യാസ് ഖത്തര്‍ ക്യാപ്റ്റന്‍ ആസിഫ് മക്കുവാണ് ഫൈനലിലെ താരം. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനും മികച്ച ബൗളറുമായി യാസ് ഖത്തറിലെ തന്നെ താരങ്ങളായ യഥാക്രമം ഷിഹാബ് സദ്ദാമും കെ. എ. അഫ്സലും അര്‍ഹരായി.

ടൂര്‍ണമെന്റിലുടനീളം മികച്ച കളി കാഴ്ചവെച്ച ടീമംഗങ്ങളെ യാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ ആന്റോ റോച്ച, സുഹൈര്‍ ആസാദ്, ഷംസുദ്ധീന്‍ ഖാലിദ്, ചെയര്‍മാന്‍ അഡ്വ. ജാഫര്‍ഖാന്‍, സ്പോര്‍ട്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ സുധീര്‍ ഷേണായ്, നന്ദനന്‍ നമ്പ്യാര്‍, നബീല്‍ മാരാത്ത്, തന്‍വീര്‍ എന്നിവര്‍ അഭിനന്ദിച്ചു.

Related Articles

Back to top button
error: Content is protected !!