Breaking NewsUncategorized

ആഗസ്ത് 11 ന് ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ ഓടില്ല

ദോഹ. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ആഗസ്ത് 11 ന് ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ ഓടില്ല . മെട്രോ ട്രെയിനിന് പകരം ബസുകള്‍ ഓടിക്കും.


മൂന്ന് റൂട്ടുകളിലൂടെ ഓരോ 10 മിനിറ്റിലും ബസുകള്‍ സര്‍വീസ് നടത്തും: ഒന്ന് അല്‍ ബിദ്ദയില്‍ നിന്ന് ഖത്തറിലെ അല്‍ റിഫ മാളിലേക്കും രണ്ടാമത്തേത് ഖത്തറിലെ അല്‍ റിഫ മാളില്‍ നിന്ന് അല്‍ ബിദ്ദയിലേക്കുള്ള മടക്കയാത്രയും മൂന്നാമത്തേത് അല്‍ മന്‍സൂറക്കും ദോഹ അല്‍ ജദീദക്കും ഇടയിലുള്ള ഷട്ടില്‍ സര്‍വീസുമായിരിക്കും.

ഈ ബസുകള്‍ വൈറ്റ് പാലസ് സ്റ്റേഷനില്‍ നിര്‍ത്തില്ലെന്നും മെട്രോ എക്സ്പ്രസും മെട്രോ ലിങ്കും സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും ദോഹ മെട്രോ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!