6 മാസത്തിന് മുകളില്‍ പ്രായമുള്ളവരൊക്കെ ഫ്‌ളൂ വാക്‌സിനെടുക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ തണുത്ത മാസങ്ങളിലൂടെ നീങ്ങുമ്പോള്‍, 6 മാസത്തിന് മുകളില്‍ പ്രായമുള്ളവരൊക്കെ ഫ്‌ളൂ വാക്‌സിനെടുത്ത് പകര്‍ച്ച പനിയില്‍ നിന്നും പ്രതിരോധം നേടണമെന്ന് ആരോഗ്യ വിദഗ്ധര്‍.
ഇന്‍ഫ്‌ളുവന്‍സ ഒരു ‘മോശമായ ജലദോഷം’ മാത്രമാണെന്നും വിഷമിക്കേണ്ട കാര്യമൊന്നുമില്ലെന്നും ഒരു പൊതു തെറ്റിദ്ധാരണയുണ്ട്, എന്നാല്‍ സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം വരെ സംഭവിച്ചേക്കാവുന്ന ഗുരുതരമായ അവസ്ഥക്ക് കാരണമാവുകയും ചെയ്യാം.
ഗള്‍ഫ് മേഖലയില്‍ വര്‍ഷം തോറും ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പകര്‍ച്ചപനി ആര്‍ക്കും വരാമെന്നതിനാല്‍ വാര്‍ഷിക പ്രതിരോധ കുത്തിവെപ്പെടുക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു .
ഖത്തറിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 40-ലധികം സ്വകാര്യ ക്ലിനിക്കുകളിലും അര്‍ദ്ധ സര്‍ക്കാര്‍ ക്ലിനിക്കുകളിലും ഫ്‌ളൂ വാക്‌സിനുകള്‍ സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, www.fighttheflu.qa സന്ദര്‍ശിക്കുക.