ഇന്‍കാസ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ശരത് ലാല്‍ ,കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിന്റെയും, കൃപേഷിന്റെയും മൂന്നാം രക്തസാക്ഷിത്വദിനത്തില്‍ ഇന്‍കാസ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങ് ഹൈബി ഈഡന്‍ എം. പി വെബിനാറിലൂടെ ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിനപ്പുറം പൊതുസമൂഹത്തിന് ഒരുപാട് നന്‍മകള്‍ പകര്‍ന്ന് കൊടുക്കേണ്ടിയിരുന്ന ഒരു നാടിന്റെ സര്‍ഗശേഷി മുഴുവന്‍ പേറിയ കലാ സാസ്‌കാരിക മേഖലകളില്‍ തിളങ്ങിനിന്നിരുന്ന രണ്ട് ചെറുപ്പക്കാരെയാണ് സിപി എ മ്മിന്റെ കൊലപാതക രാഷ്ട്രീയം ഇല്ലായ്മ ചെയ്തതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.
ഡിസിസി അദ്ധ്യക്ഷന്‍ പി കെ ഫൈസല്‍ മുഖ്യാഥിതിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല, സുരേഷ് കരിയാട്, അന്‍വര്‍ സാദത്ത്, മുഹമ്മദാലി പൊന്നാനി,നിയാസ് ചെരിപ്പത്ത്, വിപിന്‍ മേപ്പയ്യൂര്‍, മനോജ് കൂടല്‍, ശ്രീജിത്ത് ആലപ്പുഴ,അഷ്‌റഫ് വടകര, ശ്രീരാജ് എം.പി, അജാത് കോട്ടയം,ഷംസുദ്ദീന്‍ ഇസ്മയില്‍,സലീം എടശ്ശേരി, ഫയാസ് റഹ്മാന്‍ തുടങ്ങിയവര്‍ അനുസ്മരിച്ച് സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് ഹരികുമാര്‍ കാനത്തൂരിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് ഉണ്ണി നമ്പ്യാര്‍ സ്വാഗതവും അലി നന്ദിയും പറഞ്ഞു.