Archived Articles

മുസ്‌ലിം ലീഗ് കേരളത്തിലെ പൊതുസമൂഹത്തെ പുരോഗതിയിലേയ്ക്ക് നയിച്ചു – നജീബ് കാന്തപുരം എം.എല്‍.എ

അമാനുല്ല വടക്കാങ്ങര

ദോഹ: മുസ്‌ലിം ലീഗ് കേരളത്തിലെ പൊതുസമൂഹത്തെ പുരോഗതിയിലേയ്ക്ക് നയിച്ചുവെന്നും സമൂഹത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സേവന രംഗങ്ങളില്‍ ലീഗിന്റെ കയ്യൊപ്പ് അഗവണിക്കാനാവാത്തതാണെന്നും നജീബ് കാന്തപുരം എം.എല്‍.എ അഭിപ്രായപ്പെട്ടു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സമൂഹത്തിന് ഉയര്‍ത്തെഴുനേറ്റു നില്ക്കാനുള്ള എംപവര്‍മെന്റാണ് പെരിന്തല്‍മണ്ണയില്‍ തുടങ്ങിയ മര്‍ഹും ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററെന്ന് നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.സീതി സാഹിബിന്റെയും,സി.എഛിന്റെയും സ്വപ്ന സാക്ഷാത്ക്കാരം കൂടിയാണ് ഇതിലൂടെ സാധിച്ചെടുത്തതന്ന് അദ്ദേഹം പറഞ്ഞു.

ഖത്തര്‍ കെ.എം.സി.സികോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എഛ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28 ല്‍ പ്രത്യേകിച്ച് മതസ്വാതന്ത്ര്യം എന്ന ഭാഗത്തെ പരാമര്‍ശിക്കവെ മതം വിശ്വസിക്കാനും, അനുഷ്ഠിക്കാനും, അതോടൊപ്പം പ്രചരിപ്പിക്കുവാനുമുള്ള അവകാശം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത് മുസ് ലിം ലീഗ് ദേശീയ പ്രസിഡണ്ടായിരുന്ന മര്‍ഹും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബിന്റെ ശ്രമഫലമാണന്നും നജീബ് കാന്തപുരം പറഞ്ഞു.

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ 25% വിദ്യാഭ്യാസത്തിന് ചിലവഴിക്കാനായി മാറ്റിവെക്കണമെന്ന് അദ്ദേഹം കെ.എം.സി.സി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

പ്രസിഡണ്ട് ബഷീര്‍ ഖാന്‍ കൊടുവള്ളി അധ്യക്ഷനായിരുന്നു.

അനുസ്മരണ യോഗം സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് കെ മുഹമ്മദ് ഈസ പ്രസംഗിച്ചു.

നജീബ് കാന്തപുരത്തിനുള്ള ജില്ലാ കെ.എം.സി.സിയുടെ ഉപഹാരം സെക്രട്ടറി സൈഫുദ്ധീന്‍ എന്‍.ടി സമര്‍പ്പിച്ചു.

ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരമായി 2022 ലോകകപ്പ് പന്തായ അല്‍-റിഹല ജന: സെക്രട്ടറി എം.എന്‍ സിദ്ധീഖ് നജീബ് കാന്തപുരത്തിന് സമ്മാനിച്ചു.

ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ തായമ്പത്ത് കുഞ്ഞാലി,അഹമ്മദ് പാതിരിപ്പറ്റ, സി.സി ജാതിയേരി, സി.വി ഖാലിദ്, കെ.ടി കുഞ്ഞമ്മദ്, സംസ്ഥാന
ഭാരവാഹികളായ ഒ.എ ഖരീം, ഫൈസല്‍ അരോമ, മുസ്തഫ എലത്തൂര്‍, അഷറഫ് കനവത്ത്, നസീര്‍ അരീക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ജാഫര്‍ തയ്യില്‍, സെക്രട്ടറി സലീം നാലകത്ത്, ഡോ:അബ്ദുസ്സമദ് ജില്ലാ ഭാരവാഹികളായ ഇ.കെ മുഹമ്മദലി, എന്‍.പി അബ്ദുറഹിമാന്‍, കെ.കെ.വി മുഹമ്മദലി, ഹമീദ് വൈക്കിലശ്ശേരി, ഷരീഫ് മാമ്പയില്‍, മുജീബ് കൊയിശ്ശേരി, ഷബീര്‍ ഷംറാസ്, മഹമൂദ് പുന്നക്കല്‍, മുജീബ് കുന്ദമംഗലം, കൂടാതെ മണ്ഡലം, മുന്‍സിപ്പല്‍, പഞ്ചായത്ത് ഭാരവാഹികളും, ജില്ല കമ്മിറ്റിയുടെ കീഴിലുള്ള വിവിധ സബ് – കമ്മിറ്റി ഭാരവാഹികളും, പ്രധാന പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

പി.വി മുഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തി.ജന:സെക്രട്ടറി എം.പി ഇല്ല്യാസ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ പി.എ തലായി നന്ദിയും പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!