
Archived ArticlesUncategorized
ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷന് ഖത്തര്‍ അമീര്‍ സന്ദര്‍ശിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന 19-ാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷന് ഖത്തര്‍ സ്റ്റേറ്റ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ബുധനാഴ്ച സന്ദര്‍ശിച്ചു.
എക്സിബിഷന്റെ വിവിധ പവലിയനുകളില്‍ അമീര്‍ പര്യടനം നടത്തി. ആഭരണങ്ങള്‍, വാച്ചുകള്‍, രത്നക്കല്ലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലെ ഖത്തറിലെയും പ്രമുഖ അന്താരാഷ്ട്ര കമ്പനികളുടെയും ഏറ്റവും പുതിയ ഡിസൈനുകള്‍ കണ്ടു. കൂടാതെ, എക്സിബിഷനില്‍ പങ്കെടുക്കുന്ന ഖത്തറി ഡിസൈനര്‍മാരുടെ ആഡംബരവും സര്‍ഗ്ഗാത്മകതയും ചാരുതയും കൊണ്ട് സവിശേഷമായ സൃഷ്ടികളെക്കുറിച്ചും അമീര്‍ വിലയിരുത്തി.