
Breaking News
യാത്രക്കാരുടെ സുരക്ഷാ നടപടികള്‍ അപ്‌ഡേറ്റ് ചെയ്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഫെബ്രുവരി 28 തിങ്കളാഴ്ച മുതല്‍ യാത്രക്കാര്‍ക്കുള്ള യാത്രാ സുരക്ഷാ നടപടികള്‍ പുതുക്കുന്നു.
പനി, വരണ്ട ചുമ, ശ്വാസതടസ്സം, ഗന്ധമോ രുചിയോ അറിയാതിരിക്കുക മുതലായ ലക്ഷണങ്ങളുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലേക്ക് വരരുത്. . യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രമേ ടെര്‍മിനലിലേക്ക് പ്രവേശനം അനുവദിക്കൂ. വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുമ്പായി എയര്‍പോര്‍ട്ടിലെത്തുക, എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും സൈനേജിലൂടെയും സ്‌ക്രീനിലൂടെയും വിമാനത്താവളത്തിലുടനീളം പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉപദേശങ്ങളും പാലിക്കുക എന്നിവയാണ് പ്രധാന സുരക്ഷ നടപടികള്‍.