ഖത്തര്‍ കെ.എം.സി.സി ഈദ് സംഗമത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പങ്കെടുത്തു

ദോഹ. കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ അതിഥിയായി പങ്കെടുക്കുകയും ഈദ് ആശംസകള്‍ കൈമാറുകയും ചെയ്തു.
കെ.എം.സി.സി. യുടെ സേവന പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്നും എല്ലാ സേവന പ്രവര്‍ത്തനങ്ങള്‍ക്കും എംബസിയുടെ പിന്തുണയുണ്ടാകുമെന്നും അംബാസിഡര്‍ പറഞ്ഞു.