Breaking News

മെട്രാഷ് 2 വിലൂടെ ഇതുവരെ 26 ദശലക്ഷത്തിലധികം ഇടപാടുകള്‍ പൂര്‍ത്തിയാക്കി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലളിതമാക്കുന്നതിന്റെയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി 2012ല്‍ ആരംഭിച്ച മെട്രാഷ് 2 വിലൂടെ ഇതുവരെ 26 ദശലക്ഷത്തിലധികം ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ അലി അഹമ്മദ് അല്‍ ബിനാലി അഭിപ്രായപ്പെട്ടു. ഖത്തര്‍ റേഡിയോയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം മാത്രം 5 ദശലക്ഷത്തിലധികം ഇടപാടുകളാണ് മെട്രാഷ് 2 വിലൂടെ പൂര്‍ത്തിയാക്കിയത്.

ട്രാഫിക്, വിസ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവ 285-ലധികം സേവനങ്ങള്‍ നിലവില്‍ ലഭ്യമാണെന്നും അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉറുദു, സ്പാനിഷ് എന്നീ 6 ഭാഷകളില്‍ സേവനം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

2 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണ് നിലവില്‍ മെട്രാഷ് 2 സേവനങ്ങള്‍ പ്രയോജനപ്പെടുത്തതെന്നും അവര്‍ക്ക് 24 മണിക്കൂറും ആപ്പില്‍ 285 ലധികം സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍മാറ്റം, റിക്രൂട്ട്മെന്റ് അപേക്ഷകള്‍ അവലോകന സമിതി, വിസ സേവനങ്ങള്‍, സ്ഥാപന രജിസ്‌ട്രേഷന്‍ സേവനം എന്നിവയുള്‍പ്പടെ പുതിയ 6 സേവനങ്ങള്‍ കഴിഞ്ഞ ദിവസമാണ് മെട്രാഷ് 2 ല്‍ ഉള്‍പ്പെടുത്തിയത്.

Related Articles

Back to top button
error: Content is protected !!