Archived Articles

തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് കള്‍ച്ചറല്‍ ഫോറം കമ്മ്യൂണിറ്റി ഇഫ്താര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും , തൊഴിലന്വേഷകര്‍ക്കും ഗ്രഹനാഥന്‍ ജയിലുകളില്‍ കഴിയുന്ന കുടുബങ്ങള്‍, തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കള്‍ച്ചറല്‍ ഫോറം വിവിധ ഇടങ്ങളിലായി കമ്മ്യൂണിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.


അബൂ നഖ്ലയില്‍ നടന്ന കമ്മ്യൂണിറ്റി ഇഫ്താര്‍ മീറ്റില്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നായി രണ്ടായിരത്തഞ്ഞൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് കുഞ്ഞി തൊഴിലാളികളുമായി സംവദിച്ചു. ഇഫ്താര്‍ സംഗമങ്ങള്‍ പരസ്പര സാഹോദര്യം ഊട്ടിയുറപ്പിക്കാനുള്ള വേദിയാണെന്നും പ്രവാസത്തിലെ സഹവാസത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത സഹവര്‍ത്തിത്തവും പരസ്പര ബഹുമാനവും നാടുകളിലേക്കും പകര്‍ന്ന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, കള്‍ച്ചറല്‍ ഫോറം ട്രഷറര്‍ എ. ആര്‍ അബ്ദുല്‍ ഗഫൂര്‍, കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി സിദ്ദീഖ് വേങ്ങര, ഇഫ്താര്‍ സെല്‍ കോര്‍ഡിനേറ്റര്‍ ഷെറിന്‍ മുഹമ്മദ്, ഫഹദ് ഇ.കെ, മുബീന്‍ തിരുവനന്തപുരം, തന്‍സീല്‍ അമീന്‍, അസീം തിരുവനന്തപുരം, റസാക്ക് കാരാട്ട്, അഫ്‌സല്‍ എടവനക്കാട് , ഫൈസല്‍ അബ്ദുല്‍ കരീം,
ഷിഹാബ് വലിയകത്ത് , ഹഫീസുല്ല , ഷിഹാബുദീന്‍, സിറാജ് പാലേരി, സി. എം ഷെറിന്‍ , ഷാജഹാന്‍ തുടങ്ങിയവരും ടീം വെല്‍ഫെയര്‍ വളണ്ടിയേഴ്‌സും വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഇഫ്ത്വാര്‍ സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റമദാന്‍ അവസാന ദിവങ്ങളില്‍ കള്‍ച്ചറല്‍ ഫോറം ഓഫീസ് കേന്ദ്രമാക്കി ഇഫ്താറിന് വേണ്ടി പാചകം ചെയ്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്തു. സാധാരണക്കായ നൂറുക്കണക്കിന് പേര്‍ക്ക് ഇത് ആശ്വാസമായി എന്ന് ഇഫ്താര്‍ കോര്‍ഡിനേറ്റര്‍ ഷെറിന്‍ മുഹമ്മദ് പറഞ്ഞു .

Related Articles

Back to top button
error: Content is protected !!