ഖത്തറില്‍ സമുചിതമായ ഈദാഘോഷം
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് ഭീഷണിയെ തുടര്‍ന്ന് രണ്ട് വര്‍ഷമായി മുടങ്ങിയ ഈദ് ഗാഹുകളും പെരുന്നാള്‍ മൈതാനങ്ങളും സജീവമായപ്പോള്‍ ഖത്തറിലെ സ്വദേശികളും വിദേശികളും സമുചിതമായി ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു.
അല്‍ വജബ ഈദ് ഗാഹില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി, മന്ത്രിമാര്‍, ശൈഖുമാര്‍, ഭരണകുടുംബാംഗങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 520 പള്ളികളിലും ഈദ് ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌കാരം നടന്നത്.
പെരുന്നാള്‍ സന്തോഷങ്ങള്‍ സമൂഹത്തില്‍ പങ്കുവെക്കുവാനും സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും പെരുന്നാള്‍ ഖുതുബ നിര്‍വഹിച്ച പണ്ഡിതന്മാര്‍ ആവശ്യപ്പെട്ടു. ശാന്തിയുടേയും സമാധനത്തിന്റേയും സന്ദേശങ്ങള്‍ക്ക് വേണ്ടി നിലകൊളളുവാനും റമദാനില്‍ ആര്‍ജിച്ച ഭക്തിയുടെ ചൈതന്യം ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കുവാനും അവര്‍ ഓര്‍മിപ്പിച്ചു.
സ്‌നേഹ സാഹോദര്യങ്ങളും കുടുംബ ബന്ധങ്ങളും ശക്തമാക്കുവാന്‍ ആഘോഷങ്ങള്‍ പ്രയോജനപ്പെടുത്തുവാനും ഖത്തീബുമാര്‍ ആവശ്യപ്പെട്ടു.