
ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നൂറിന് മുകളില്‍ തന്നെ
അമാനുല്ല വടക്കാങ്ങര
ദോഹ. വാക്സിനേഷനും ബോധവല്‍ക്കരണവും ശക്തമായി നടക്കുമ്പോഴും ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നൂറിന് മുകളില്‍ തന്നെ തുടരുന്നത് ആരോഗ്യ പ്രവര്‍ത്തകരേയും സമൂഹത്തേയും ഒരു പോലെ ആശങ്കാകുലരാക്കുന്നു.
മെയ് 21 മുതല്‍ രാജ്യം കൂടുതല്‍ കോവിഡ് നിയന്തണങ്ങളില്‍ ഇളവ് വരുത്തുമ്പോള്‍ ഓരോരുത്തരും കോവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നാണ് നിര്‍ദേശം.
നിയമത്തിനപ്പുറം കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ സ്വമേധയാ പാലിക്കുകയും സുരക്ഷ കവചമൊരുക്കുകയുമാണ് വേണ്ടത് .