ഏഷ്യന്‍ കമ്മ്യൂണിറ്റീസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ടീം ഇന്ത്യ ചാമ്പ്യന്മാര്‍
ദോഹ. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഏഷ്യന്‍ കമ്മ്യൂണിറ്റീസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടീം ഇന്ത്യ ചാമ്പ്യന്മാരായി. ദോഹ സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ഫലസ്തീനിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ് സ്വന്തമാക്കിയത്.
തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും പൊരുതിക്കളിച്ചതിനാല്‍ ദോഹാ സ്‌റ്റേഡിയത്തിലേക്കൊഴുകിയ കാല്‍പന്തുകളിയാരാധകര്‍ക്ക് ആവേശകരമായ ഒരു മല്‍സരം കാണാനായി.
കളിയുടെ ആറാം മിനിറ്റില്‍ ഫലസ്തീന്റെ ഉമര്‍ നാസര്‍ ഇന്ത്യന്‍ ഗോള്‍ വല കുലുക്കിയതോടെ കളി മുറുകി.
പതിനേഴാം മിനിറ്റിലും ഇരുപത്തിനാലാം മിനിറ്റിലും ഇ്ന്ത്യയുടെ മുഹമ്മദ് മുഫീര്‍ അലിയുടേയും റീദ് സീമന്റേയും പന്തുകള്‍ ഫലസ്തീന്‍ ഗോള്‍വയം ഭേദിച്ചതോടെ കളിയിലെ മാധാവിത്തം ഇന്ത്യന്‍ ടീമിനായി
മുപ്പത്തഞ്ചാം മിനിറ്റില്‍ സാദിഖ് പുളിക്കല്‍ മൂന്നാമതൊരു ഗോള്‍ കൂടി നേടിയാണ് ഇന്ത്യന്‍ ടീമിന്റെ കപ്പ് ഉറപ്പിച്ചത്.
കളിയുടെ അമ്പതാം മിനിറ്റില്‍ ഫലസ്തീന് ഒരു പെനാല്‍ട്ടി കിക്ക് കിട്ടിയെങ്കിലും ശക്തമായ ഇന്ത്യന്‍ ഗോള്‍വലയം ഭേദിച്ച് ഗോളാക്കാനായില്ല.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററാണ് ടീം ഇന്ത്യയെ സംഘടിപ്പിച്ചത്.