Archived Articles

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്സലന്‍സ് അവാര്‍ഡ്

ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്സലന്‍സ് അവാര്‍ഡ് .ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ടൂള്‍ എന്ന അടിസ്ഥാനത്തിലാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെ അവാര്‍ഡിന് പരിഗണിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്കുള്ള യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം അവാര്‍ഡ് നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും നേരിട്ട് ബന്ധപ്പെടുത്തുകയും മികച്ച ബിസിനസിന് അവസരമൊരുക്കുകയും ചെയ്യുന്ന നൂതന സംരംഭമാണ്. കഴിഞ്ഞ 15 വര്‍ഷമായി ഖത്തറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഇന്തോ ഗള്‍ഫ് ബിസിനസ് പ്രോല്‍സാഹിപ്പിക്കുന്ന സംരംഭം എന്ന നിലക്കും ശ്രദ്ധേയമാണ് .

കോഴിക്കോട് ട്രേഡ് സെന്ററില്‍ നടക്കുന്ന ബിസിനസ് കേരള ട്രേഡ് എക്സ്പോ ഉദ്ഘാടന വേദിയില്‍ വെച്ച് പ്രമുഖ സിനിമ നടന്‍ അബൂ സലീമില്‍ നിന്നും മീഡിയ പ്ളസ് സി.ഇ.ഒ യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി .

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്കുള്ള ബിസിനസ് കേരള എക്സലന്‍സ് അവാര്‍ഡ് ബിസിനസ് കേരള ട്രേഡ് എക്സ്പോ ഉദ്ഘാടന വേദിയില്‍ വെച്ച് പ്രമുഖ സിനിമ നടന്‍ അബൂ സലീമില്‍ നിന്നും മീഡിയ പ്ളസ് സി.ഇ.ഒ യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങുന്നു.

നെല്ലറ ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ധീന്‍ നെല്ലറ, മലബാര്‍ ടൂറിസം കൗണ്‍സില്‍ അംഗം എഞ്ചിനീയര്‍ ടി.പി.എം. ഹാഷിര്‍, ബിസിനസ് കേരള ചെയര്‍മാന്‍ നൗഷാദ് ഇ.പി, ടി.എന്‍.എം. ഗ്രൂപ്പ് സി.ഇ. ഒ. ടി.എന്‍.എം. ജവാദ്, കില്‍ടണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ റിയാസ്, ഐകണ്‍ മീഡിയ ഡയറക്ടര്‍ നൗഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഗള്‍ഫ് മേഖലയില്‍ ഏറ്റവും പ്രചാരമുള്ള ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഇന്ത്യാ ഗള്‍ഫ് , ഇന്‍ട്രാ ഗള്‍ഫ് ബിസിനസ് രംഗത്ത് ഏറെ നൂതനമായ ഒരു കാല്‍വെപ്പാണ് . കോഴിക്കോട് സര്‍വകലാശാല, ബിസ്ഗേറ്റ്, മിയ മാര്‍ക്കറ്റ് മാഗസിന്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഇതിനകം തന്നെ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സ്വന്തമാക്കിയിട്ടുണ്ട്.
ഖത്തര്‍ കോണ്‍ടാക്ട് ഡോട്ട് കോം എന്ന വിലാസത്തില്‍ ഓണ്‍ലൈനായും ക്യൂബിസിഡി എന്ന പേരില്‍ മൊബൈല്‍ ആപ്ളിക്കേഷനായും ഡയറക്ടറി ലോകത്തെമ്പാടുമുള്ള എല്ലാവര്‍ക്കും ആക്സസ് ചെയ്യാനാകും.

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്റിയെ ലോകംഅംഗീകരിക്കുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും ഡയറക്ടറിയുടെ പതിനാറാമത് എഡിഷന്‍ കൂടുതല്‍ പുതുമകളോടെ ആഗസ്തില്‍ പുറത്തിറങ്ങുമെന്നും ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

Related Articles

Back to top button
error: Content is protected !!