ഖത്തറില്‍ പ്രതിദിനം ശരാശരി 353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രതിദിനം ശരാശരി 353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ടാണ് ഇത് സ്ഥിരീകരിക്കുന്നത്.
കോവിഡ് വാക്‌സിനേഷന്‍ 90ശതമാനത്തോളം പേരിലെത്തുകയും നിരന്തരമായ ബോധവല്‍ക്കരണവും പ്രതിരോധപ്രവര്‍ത്തനവും നടത്തുകയും ചെയ്ത് മഹാമാരിയെ പിടിച്ച് കെട്ടിയ ശേഷം നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നുവെന്നത് അത്യന്തം ഗുരുതരമാണ്. പ്രതിദിന ശരാശരി കേസുകള്‍ നൂറില്‍ താഴെയെത്തിയ ശേഷം വീണ്ടും മുന്നൂറ് കടക്കുമ്പോള്‍ സമൂഹം കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധിക്കണം.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര കോവിഡ് റൗണ്ടപ്പനുസരിച്ച് ഖത്തറില്‍ നിലവില്‍ 2,664 സജീവ കോവിഡ് കേസുകളുണ്ട്. പ്രതിദിനം ശരാശരി 353 ആളുകള്‍ പോസിറ്റീവ് സ്ഥിരീകരിക്കുന്നു .ഇതില്‍ 323 പേര്‍ രാജ്യത്തിനകത്തുനിനിന്നുള്ളവരും 30 പേര്‍ മടങ്ങിവരുന്ന യാത്രക്കാരുമാണ്.