Local News

മയക്കുമരുന്ന് കടത്ത് തടയുന്നത് സംബന്ധിച്ച ഖത്തര്‍-സൗദി സംയുക്ത കമ്മിറ്റി യോഗം

ദോഹ. മയക്കുമരുന്ന് കടത്ത് തടയുന്നത് സംബന്ധിച്ച ഖത്തര്‍-സൗദി സംയുക്ത കമ്മിറ്റിയുടെ ആദ്യ യോഗം ദോഹയില്‍ നടന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള കരാര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന യോഗത്തിന്റെ ഫലങ്ങളെക്കുറിച്ചുള്ള തുടര്‍നടപടികളുടെ ഭാഗമായാണിത്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റിലെ ആന്റി-നാര്‍ക്കോട്ടിക്സ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഖാതിര്‍ ആയിരുന്നു ഖത്തര്‍ പ്രതിനിധി സംഘത്തെ നയിച്ചത്. അതേസമയം, സൗദി പ്രതിനിധി സംഘത്തെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റിലെ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഡയറക്ടര്‍ കേണല്‍ മന്‍സൂര്‍ ബിന്‍ സാലിഹ് അല്‍ ഗാംദി നയിച്ചു.

യോഗം അജണ്ടയിലെ നിരവധി ഇനങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്രസക്തമായ ശുപാര്‍ശകള്‍ അംഗീകരിക്കുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!