
എയര്‍ സുവിധ നടപടിക്രമം ലളിതമാക്കി കേന്ദ്രം
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാസികള്‍ നാട്ടിലേക്ക് പോകുമ്പോള്‍ പൂരിപ്പിക്കേണ്ട എയര്‍ സുവിധ നടപടിക്രമം ലളിതമാക്കി കേന്ദ്രം. എയര്‍ സുവിധയില്‍ ഇനി പാസ്‌പോര്‍ട്ട് നമ്പര്‍ മാത്രം രേഖപ്പെടുത്തിയാല്‍ മതി. പാസ്‌പോര്‍ട്ട് കോപ്പിയോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ അപ് ലോഡ് ചെയ്യേണ്ടതില്ല.
അതുപോലെ തന്നെ കൂടെ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും ഒരുമിച്ച് രേഖപ്പെടുത്തിയാല്‍ മതി.