ഖത്തറില്‍ പ്രതിദിന ശരാശരി കോവിഡ് കേസുകള്‍ ഉയരുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രതിദിന ശരാശരി കോവിഡ് കോസുകള്‍ 662 ആയി ഉയര്‍ന്നു. ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെയുള്ള കാലയളവിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ടാണ് ഇത് സ്ഥിരീകരിക്കുന്നത്. കമ്മ്യൂണി കേസുകളിലും യാത്രക്കാരുടെയിടയിലെ കേസുകളിലും വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്യന്തം ഗുരുതരമായ സാഹചര്യമാണിത്. ഓരോരുത്തരും അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര കോവിഡ് റൗണ്ടപ്പനുസരിച്ച് ഖത്തറില്‍ നിലവില്‍ 5045 കോവിഡ് കേസുകളുണ്ട്. പ്രതിദിനം ശരാശരി 662 പേര്‍ പോസിറ്റീവ് സ്ഥിരീകരിക്കുന്നു .ഇതില്‍ 599 പേര്‍ രാജ്യത്തിനകത്തു നിന്നുള്ളവരും 63 പേര്‍ മടങ്ങിവരുന്ന യാത്രക്കാരുമാണ്. രാജ്യത്തെ പ്രതിദിന ശരാശരി രോഗമുക്തി 637 ആണ് .
ഖത്തറില്‍ ഇതുവരെ 385163 പേര്‍ക്കാണ് രോഗം ബാധിച്ചത്. 379439 പേര്‍ രോഗമുക്തി നേടി. 679 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.