
ഫിലിപ്പീന്‍സ് എംബസി ഇന്നു തുറക്കും, തായ്‌ലന്റ് എംബസി വ്യാഴാഴ്ച
അമാനുല്ല വടക്കാങ്ങര
ദോഹ: ചില ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിരുന്ന ഫിലിപ്പീന്‍സ് എംബസി ഇന്ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.എംബസി ഇന്നലെ തുറക്കേണ്ടതായിരുന്നു, എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ പി.സി.ആര്‍. ഫലം വൈകിയതുകൊണ്ടാണ് അടച്ചുപൂട്ടല്‍ ഒരു ദിവസത്തേക്ക് കൂടി നീട്ടിയത്.
അണുമുക്തമാക്കല്‍ പ്രക്രിയക്കായി താല്‍ക്കാലികമായി അടച്ച തായ്‌ലന്റ് എംബസി വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.