Breaking News
ഫിഫ 2022 ലോക കപ്പ് ഖത്തറിന് ജി.സി.സി. രാജ്യങ്ങളുടെ പിന്തുണ
അമാനുല്ല വടക്കാങ്ങര
ദോഹ. അറബ് ലോകത്ത് ആദ്യമായി നടക്കാനിരിക്കുന്ന ഫിഫ 2022 ലോക കപ്പ് ഖത്തറിന് ജി.സി.സി. രാജ്യങ്ങളുടെ പിന്തുണ . കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന ജിദ്ദ സെക്യൂരിറ്റി ആന്റ് ഡവലപ്‌മെന്റ് ഉച്ചകോടിയിലാണ് നവംബറില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിന് ജിസിസി രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചത്.
അഫ്ഗാന്‍ ജനതയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി ഖത്തര്‍ നടത്തുന്ന സമാധാന ശ്രമങ്ങളെ ഉച്ചകോടിയില്‍ പാസാക്കിയ പ്രമേയത്തില്‍ ജിസിസി നേതാക്കള്‍ പ്രത്യേകം അഭിനന്ദിച്ചു.
ശനിയാഴ്ച ചേര്‍ന്ന സുരക്ഷാ ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ആറ് ജിസിസി രാജ്യങ്ങള്‍, ഈജിപ്ത്,ജോര്‍ദാന്‍,ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.