Archived Articles

റിയാദ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ: ആരോഗ്യ രംഗത്ത് പുതിയ ചുവടുവയ്പുമായി റിയാദ മെഡിക്കല്‍ സെന്റര്‍ ദോഹ സി റിങ്ങ് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദ മെഡിക്കല്‍ സെന്ററില്‍ നടന്ന സോഫ്റ്റ് ലോഞ്ചിങ്ങ് ചടങ്ങില്‍ മുഖ്യാഥിതിയായി റിയാദ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.
മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍കലാം എന്നിവര്‍ റിയാദ മെഡിക്കല്‍ സെന്ററിന്റെ കാഴ്ചപ്പാടുകളെയും പ്രവര്‍ത്തനങ്ങളെയും വിശദീകരിച്ചു.

‘ഇന്‍സ്‌പെയറിങ് ബെറ്റര്‍ ഹെല്‍ത്ത്’ എന്നതാണ് ടാഗ് ലൈന്‍. മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ചികല്‍സ സൗകര്യം ലഭ്യമാക്കുകയും ആരോഗ്യവും സുരക്ഷാ ബോധവുമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കലുമാണ് റിയാദ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് മാനേജിങ്ങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ വിശദീകരിച്ചു.

ആരോഗ്യ സേവനരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടര്‍മാര്‍, മെഡിക്കല്‍ മെഡിക്കലേതര വിഭാഗങ്ങളില്‍ തികച്ചും പരിചയ സമ്പന്നരായ ജീവനക്കാരുമടങ്ങുന്ന സംഘമാണ് റിയാദയുടെ കരുത്തെന്ന് ചെയര്‍മാന്‍ ശെയ്ഖ് ജാസിം മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഖത്തറിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ റിയാദ മെഡിക്കല്‍ സെന്റര്‍ വേറിട്ട മുഖമാവുമെന്ന്് അദ്ദേഹം ആശംസിച്ചു.

ആരോഗ്യ സംരക്ഷണ മേഖലയില്‍ ആധുനിക ചികില്‍സ സംവിധാനങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗപ്പെടുത്തുകയും സാധാരണക്കാരെ ശാക്തീകരിക്കുകയുമാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ജംഷീര്‍ ഹംസ കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ ഉത്തരവാദിത്തവും ഗുണനിലവാരവും ഉറപ്പ് നല്‍കുന്ന ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിനു തുടക്കം കുറിക്കുന്ന ചരിത്ര നിമിഷമാണിതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം പറഞ്ഞു.

പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത മെഡിക്കല്‍ സെന്ററില്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനമാണ് നിങ്ങള്‍ക്ക് ലഭിക്കുക. നിലവില്‍ 10 ഡിപ്പാര്‍ട്ട്‌മെന്റുകളാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ഇന്റേണല്‍ മെഡിസിന്‍, അസ്ഥിരോഗം, ശിശുരോഗം, നേത്രരോഗം, ഇ എന്‍ ടി, റേഡിയോളജി, ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, ദന്തരോഗം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഒന്‍പത് വിഭാഗങ്ങള്‍ കൂടി താമസിയാതെ പ്രവര്‍ത്തനമാരംഭിക്കും. പ്രഗത്ഭരായ ഡോക്ടര്‍മാര്‍ അത്യാധുനിക റേഡിയോ ഡയഗ്നോസ്റ്റിക്, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍ തുടങ്ങിയവയാണ് റിയാദ മെഡിക്കല്‍ സെന്ററിന്റെ പ്രത്യേകത.
ആഗസ്ത് അവസാന വാരം ഗ്രാന്റ് ലോഞ്ച് നടക്കും.

സി റിങ്ങ് റോഡില്‍ കാര്‍ പാര്‍ക്കിങ്ങിനും മറ്റുമായി വിശാലമായ സ്ഥലമുള്ള റിയാദ മെഡിക്കല്‍ സെന്റര്‍ ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 12 മണി വരേക്കും പ്രവര്‍ത്തിക്കുന്നതാണ്.

Related Articles

Back to top button
error: Content is protected !!