
ചാവക്കാട് പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ട് മെയ് 6 മുതല്‍ 10 വരെ
ദോഹ. ഖത്തറിലെ ചാവക്കാട് നിവാസികളുടെ കൂട്ടായ്മയായ ചാവക്കാട് പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ട് മെയ് 6 മുതല്‍ 10 വരെ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാലിക്കറ്റ് നോട്ട്ബുക്ക് റസ്‌റ്റോറന്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.

തുടര്‍ന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്‌മാനും ടൈറ്റില്‍ സ്‌പോണ്‍സര്‍ സുഹൈര്‍ ആസാദും ചേര്‍ന്ന് ട്രോഫിയും ഐസിസി പ്രസിഡന്റ് മണികണ്ഠന്‍ എ പി, മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ എന്നിവര്‍ ചേര്‍ന്ന് ജേഴ്‌സിയും പ്രകാശനം ചെയ്തു. റൂഹി മല്‍ക്ക മോളുടെ ചികിത്സയുമായി ബന്ധപ്പെട്ട് സമാഹരിക്കുന്ന ഫണ്ടിലേക്ക് ടൂര്‍ണമെന്റില്‍ നിന്നുള്ള തുകയുടെ 20% വും കൂടാതെ മാച്ചില്‍ നേടുന്ന ഓരോ സിക്‌സിനും ഫോറിനും ഓരോ വിക്കറ്റിനും കാച്ചിനും പ്രസ്തുത തുക നിശ്ചയിച്ച് ,ആ തുക ഖത്തര്‍ ചാരിറ്റി സമാഹരിക്കുന്ന ചികിത്സ ഫണ്ടിലേക്ക് നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നിഷാം ഇസ്മായില്‍ ‘ ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത് ജനറല്‍ സെക്രട്ടറി ഷെറിന്‍ പരപ്പില്‍ ട്രഷറര്‍ രഞ്ജിത്ത് പി എന്‍ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഷാഫി ടൈറ്റില്‍ സ്‌പോണ്‍സര്‍ സുഹൈര്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഷെജി വലിയകത്ത് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി ആലിന്‍ എന്നിവരും പങ്കെടുത്തു.