Breaking News
ഖത്തറില്‍ 679 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 215000 വിദ്യാര്‍ഥികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ 679 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 215000 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 334 സ്വകാര്യ സ്‌കൂളുകള്‍, 169 എഡ്യൂക്കേഷന്‍ സെന്ററുകളും പരിശീലന കേന്ദ്രങ്ങളും, 176 നര്‍സറികള്‍ എന്നിവയുള്‍പ്പടെയാണിത്.
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വിവിധ രാജ്യങ്ങളുടേതായി ഇരുപത്തഞ്ചോളം പാഠ്യ പദ്ധതികളാണ് ഈ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നത്.