
പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ശ്രദ്ധേയമായി. ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഐസിസി പ്രസിഡന്റ് പി.എന്‍. ബാബുരാജന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്ന ഐ.സി.ബി.എഫ്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 101 പേരുടെ അപേക്ഷകള്‍ ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് വി നായര്‍, കേരളാ ബിസിനസ് ഫോറം അഡൈ്വസറി കമ്മറ്റി ചെയര്മാന് കെ.ആര്.ജയരാജ് എന്നിവര്‍ക്ക് കൈമാറി.
ഐസിസി മുന്‍ പ്രസിഡന്റ് എ പി മണികണ്ഠന്, ലോകകേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ മാനേജിംഗ് കമ്മറ്റി മെമ്പറും ഫിഫ വേള്‍ഡ് കപ്പിന്റെ ഇന്ത്യന്‍ കമ്മ്യൂണിറ്റി കള്‍ച്ചറല്‍ ഫോക്കല്‍ പോയിന്റുമായ സഫീര്‍ റഹ്മാന്, കെ.ബി.എഫ്. പ്രസിഡന്റ് സി. എ ഷാനവാസ് ബാവ, ഹൈദര്‍ ചുങ്കത്തറ, എഡ്സോ വൈസ് പ്രസിഡന്റ് വി.എസ്. അബ്ദുല്റഹ്മാന് , സയന്‍സ് ഇന്ത്യ ഫോറം ഓര്‍ഗനൈസിംഗ് സെക്രട്ടറി സതീഷ് , പി പി എ ക്യു പ്രസിഡന്റ് സനൂബ് , വൈസ് പ്രസിഡന്റ്ുമാരായ സനന്ത് രാജ് , സുനില്‍ പെരുമ്പാവൂര്‍ ,സെക്രട്ടറി രാജേഷ് .എം ജി , ജോയിന്റ് സെക്രട്ടറി സുധ സന്തോഷ്,
ട്രഷറര്‍ മിധുന് സാജു, പ്രോഗ്രാം കണ്‍വീനര്‍മാരായ ഷിജു, ജിബിന്‍,എക്സിക്യൂട്ടീവ് അംഗങ്ങളായ ഉസ്മാന്, അന്‍സാര്‍, മഞ്ജുഷ, ബേസില്‍, സുനില്‍ മുല്ലശ്ശേരി, മുഹമ്മദ് എം ഖാദര്‍, നിയാസ്, അനസ്, ഷഅബാന്‍, സന്തോഷ് ഇടയത്ത്
എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് എം.ബി.എം ട്രാന്‍സ്പോര്‍ട്ട് കമ്പനി യാത്രാ സൗകര്യമൊരുക്കി . ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് കൂപ്പണും, ഡെന്റല്‍ സ്ക്രീനിംഗിനായുള്ള ഡിസ്കൗണ്ട് കൂപ്പണും, രക്തദാനം ചെയ്ത ഇരുനൂറോളം പേര്‍ക്കു സീഷോര്‍ ഗ്രൂപ്പ് സ്പോണ്സര് ചെയ്ത ഭക്ഷണവും, പി പി എ ക്യുവിന്റെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .