Breaking News
ജൂലൈ മാസം ദോഹാ തുറമുഖത്ത് നങ്കൂരമിട്ടത് 241 കപ്പലുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ജൂലൈ മാസം ദോഹാ തുറമുഖത്ത് 65,172 ടണ്‍ ജനറല്‍ കാര്‍ഗോയുമായി 241 കപ്പലുകള്‍ നങ്കൂരമിട്ടതായി തുറമുഖ മാനേജ്മെന്റ് കമ്പനി (മവാനി ഖത്തര്‍) അറിയിച്ചു. കാറുകളും ഉപകരണങ്ങളും 7,179 യൂണിറ്റുകള്‍ , കന്നുകാലികള്‍ 14,627 കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ 28,634 ടണ്‍ എന്നിവയാണ് കപ്പലുകള്‍ ദോഹയിലെത്തിച്ചത്.