Breaking News
അഞ്ച് പുതിയ പ്രിപ്പറേറ്ററി, സെക്കന്‍ഡറി സ്‌കൂളുകള്‍ തുറന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസാനുഭവം പ്രദാനം ചെയ്യുന്നതിനും ഖത്തറിന്റെ വികസന ലക്ഷ്യങ്ങളും ദേശീയ ദര്‍ശനവും 2030 കൈവരിക്കുന്നതിനുമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് പുതിയ പ്രിപ്പറേറ്ററി, സെക്കന്‍ഡറി സ്‌കൂളുകള്‍ തുറന്നു.
പുതിയ സ്‌കൂളുകളില്‍ 2022-2023 പുതിയ അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് തുടങ്ങും. ഓരോ സ്‌കൂളിലും 786 കുട്ടികളെ ഉള്‍ക്കൊള്ളും. അവരില്‍ 36 പേര്‍ ഭിന്നശേഷിക്കാരായിരിക്കും. അവരെ 6 ക്ലാസുകളിലേക്ക് വിതരണം ചെയ്യും, ബാക്കിയുള്ള 750 വിദ്യാര്‍ത്ഥികള്‍ക്ക് 30 ക്ലാസ് മുറികളിലായി താമസസൗകര്യം നല്‍കും.
പബ്‌ളിക് പ്രൈവറ്റ് പാര്‍ടണര്‍ഷിപ്പ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളുകള്‍ തുറന്നത്.