സ്‌കൂള്‍ തുറക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് ജീവനക്കാരും വിദ്യാര്‍ഥികളും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ നഴ്സറികളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും സ്‌കൂളുകളിലെയും ജീവനക്കാരും വിദ്യാര്‍ത്ഥികളും അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് വീട്ടിലോ നിയുക്ത കേന്ദ്രങ്ങളിലൊന്നിലോ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.
ഈ പരിശോധന ഒരു തവണ മാത്രമേ ആവശ്യമുള്ളൂവെന്നും ഓരോ ആഴ്ചയിലും ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്‌കൂളുകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശനം നേടുന്നതിന്, നെഗറ്റീവ് പരിശോധനാ ഫലം കാണിക്കണം, ഫലം പോസിറ്റീവ് ആണെങ്കില്‍, അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും വേണം.
മന്ത്രിസഭ തീരുമാനപ്രകാരം എല്ലാ സ്റ്റാഫുകളും വിദ്യാര്‍ഥികളും സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ് .