Breaking News

2022ല്‍ ഏകദേശം 4,500 പുതിയ ഹോട്ടല്‍ മുറികള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ടൂറിസം മേഖലക്ക് ഉണര്‍വേകി ഏകദേശം 4,500 പുതിയ ഹോട്ടല്‍ മുറികള്‍ ഈ വര്‍ഷം കൂട്ടിച്ചേര്‍ക്കാന്‍ സാധ്യത.

കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 4,500 പുതിയ ഹോട്ടല്‍ കീകള്‍ ഖത്തര്‍ വിപണിയില്‍ എത്തും. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ മുന്നോടിയായി 2022 ന്റെ മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടന തീയതികള്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു . 2022-ല്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള സവിശേഷമായ അവസരത്തില്‍ നിന്ന് ഖത്തറിന് പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഈ പുതിയ സപ്ലൈ കൂടി ചേകുമ്പോള്‍ നിലവിലുള്ള ഹോട്ടല്‍ വിതരണവും സര്‍വീസ്ഡ് അപ്പാര്‍ട്ട്മെന്റ് വിതരണവും ചേര്‍ന്ന് ഏകദേശം 37,000 താക്കോലുകള്‍ അല്ലെങ്കില്‍ 45,000 മുറികള്‍ ലോകകപ്പിനായി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!