Archived Articles
ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഇന്ത്യന്‍ സ്വതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഫോക് ഖത്തര്‍ (ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് ) സ്വാതന്ത്ര ദിനം ആഘോഷിച്ചു.
ജനറല്‍ സിക്രട്ടറി വി കെ പുത്തൂര്‍ സ്വാഗതം പറഞ്ഞു.ആക്റ്റിങ് പ്രസിഡന്റ് രഞ്ജിത്ത് ചാലില്‍ പതാക ഉയര്‍ത്തി. മുഹമ്മദലി കെ കെ വി, അന്‍വര്‍ ബാബു എന്നിവര്‍ സന്ദേശം കൈമാറി. ഫൈസല്‍ മൂസ്സ പ്രതിജ്ഞ വാചകം ചെല്ലിക്കൊടുത്തു.
അഡ്വ : രാജശ്രീ, സിറാജ് ചിറ്റാരി, റിയാസ് ബാബു, സമീര്‍ നെങ്ങിച്ച, സാജിദ് ബക്കര്‍, റഷീദ് പുതുക്കൂടി, രൂപേഷ് മേനോന്‍, ഫിറോസ്, റംല മുഹമ്മദ് അലി, ഷംല സാജിദ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ട്രഷറര്‍ ശ്രീ മന്‍സൂര്‍ അലി നന്ദി പറഞ്ഞു