
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികളുടെ ഗ്രാന്റ് ഫിനാലെ നാളെ
ദോഹ : ആഗസ്റ്റ് 1 മുതല്‍ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഗ്രാന്റ് ഫിനാലെ അല്‍ അറബി സ്റ്റേഡിയത്തില്‍ നാളെ നടക്കും. ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 11 മണിവരെ നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി അണിയിച്ചൊരുക്കിയിരിക്കുന്നത്.
ലൈവ് ഓര്‍ക്കസ്ട്ര, ഖവാലി, മാജിക് ഷോ തുടങ്ങിയവയാണ് ഗ്രാന്റ് ഫിനാലെയിലെ പ്രധാനപരിപാടികള്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന സുദിനത്തില്‍ ആഘോഷത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
ഐ.സി.സി അശോക ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഐ.സി.സി. പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേലു, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ ബന്ധകവി, സംഘാടക സമിതി അധ്യക്ഷന്‍ എ.പി. മണികണ്ഠന്‍, കമല ഠാകൂര്‍ എന്നിവര്‍ പങ്കെടുത്തു.