Archived ArticlesUncategorized

ലോകകപ്പിനായി സജ്ജീകരിച്ച 1300 ല്‍ അധികം അത്യാധുനിക ബസ്സുകളുടെ പരീക്ഷണ ഓട്ടം കൗതുകകരമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പിനായി സജ്ജീകരിച്ച 1300 അത്യാധുനിക ബസ്സുകളുടെ പരീക്ഷണ ഓട്ടം ഖത്തറിന്റെ തെരുവുകള്‍ക്ക് കൗതുകകരമായ കാഴ്ചയൊരുക്കി.

ദോഹ നഗരത്തെ അല്‍ ജനൂബ്, അല്‍ ബൈത്ത് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന ഒമ്പത് റൂട്ടുകളിലായി 1,300 ല്‍ അധികം ബസുകളാണ് ദിവസം മുഴുവന്‍ നഗരത്തിലൂടെ ഓടിയത്.


2022 ലെ ഫിഫ ലോകകപ്പ് ഖത്തറിനുള്ള തയ്യാറെടുപ്പിനായാണ് മപവാസലാത്ത് ബസ് ട്രയല്‍ റണ്‍ നടത്തിയതെന്ന് അധികൃതര്‍ വിശദീകരിച്ചു. നിരവധി റൂട്ടുകളിലായി 1,300-ലധികം ബസുകളാണ് പരീക്ഷണത്തില്‍ ഉള്‍പ്പെട്ടത്. ലോകകപ്പ് വേളയില്‍ തങ്ങളുടെ ഡ്രൈവര്‍മാരെ ‘ഡെലിവര്‍ അമേസിംഗിന്’ സജ്ജമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭമെന്ന് മുവാസ്വലാത്ത് ട്വീറ്റ് ചെയ്തു .


കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പിനായി പ്രത്യേകം ഓര്‍ഡര്‍ ചെയ്ത ബസ്സുകളാണ് വ്യാഴാഴ്ച ദോഹയുടെ നിരത്തുകളിലിറങ്ങിയത്.

ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ലോക കപ്പിന് വേണ്ടി അത്യാധുനിക ഗതാഗത സൗകര്യങ്ങളാണ് മുവാസലാത്ത് ഒരുക്കുന്നത്. നവംബര്‍ 13 മുതല്‍ ഡിസംബര്‍ 18 വരെ ഹയ്യാ കാര്‍ഡുള്ളവര്‍ക്കൊക്കെ മുവാസ്വലാത്ത് ബസ്സുകളില്‍ സൗജന്യ യാത്ര ആസ്വദിക്കാം.

Related Articles

Back to top button
error: Content is protected !!