Archived Articles

പ്രവാസി കൂട്ടായ്മ കാര്‍ഷിക എക്‌സിബിഷന്‍ ആഗസ്റ്റ് 26ന്

അമാനുല്ല വടക്കാങ്ങര

ദോഹ: പ്രവാസികള്‍ക്കിടയില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതും ഖത്തറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വനിതാ കൂട്ടായ്മയായ ഗ്രീന്‍ ഖത്തര്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി. ഐ. സി) റയ്യാന്‍ സോണുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കാര്‍ഷിക എക്‌സിബിഷന്‍ ആഗസ്റ്റ് 26ന് . ഐന്‍ ഖാലിദിലുള്ള സി.ഐ.സി. റയ്യാന്‍ സോണ്‍ ആസ്ഥാനത്ത് അഗ്രി ഫെയര്‍ 2022 എന്ന പേരില്‍ വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനം 9 മണി വരെ നീണ്ട് നില്‍ക്കും.

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തോടു കൂടി ആരംഭിക്കുന്ന കൃഷിക്കാലത്തിനു മുന്നോടിയായി മണ്ണൊരുക്കല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള മുഴുവന്‍ കാര്യങ്ങളും എക്‌സിബിഷനില്‍ വിശദീകരിക്കപ്പെടും. കൂടാതെ വിത്തുകള്‍, ചാണകം തുടങ്ങി കൃഷി ഒരുക്കാന്‍ ആവശ്യമായ സാധനങ്ങളും ലഭ്യമാവും.

നിരവധി സ്റ്റാളുകളിലായി സജ്ജീകരിക്കുന്ന എക്‌സിബിഷന്‍ കാര്‍ഷിക പ്രേമികള്‍ക്ക് ഒരു വ്യത്യസ്ത അനുഭവവും, ഖത്തറില്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും മുതല്‍ക്കൂട്ടാവുമെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സജ്‌ന കരുവാട്ടില്‍ വ്യക്തമാക്കി.

പരിപാടി മാധ്യമം ഷി ക്യു എക്സലന്‍സ് അവാര്‍ഡ് ജേതാവ് അങ്കിത റായ് ചോക്സി ഉത്ഘാടനം ചെയ്യും. എക്‌സിബിഷനു മുന്നോടിയായി ആഗസ്റ്റ് 24 ന് ബുധനാഴ്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന എക്‌സ്പര്‍ട്ട് ടാക്കില്‍ കാര്‍ഷിക രംഗത്തുള്ള പ്രമുഖര്‍ സംസാരിക്കും.

Related Articles

Back to top button
error: Content is protected !!