
ഖത്തറിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിലെ തപാല്‍ കണ്‍സൈന്‍മെന്റ് കസ്റ്റംസ് വിഭാഗം തകര്‍ത്തു. 13.25 കിലോഗ്രാം തൂക്കമുള്ള 81,568 ക്യാപ്ടഗണ്‍ ഗുളികകളാണ് കസ്റ്റംസ് പിടികൂടിയത്.
മരപ്പട്ടിയില്‍ പൊതിഞ്ഞ ലൈറ്റിംഗ് ഉപകരണങ്ങളുടെ കണ്‍സെയിന്‍മെന്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയത്.ഇതിന്റെ ദൃശ്യങ്ങള്‍ കസ്റ്റംസ് വിഭാഗം സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെക്കുകയും പിടിച്ചെടുത്ത മയക്കുമരുന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി നാര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.
ഖത്തറില്‍ ഈ മാസം ഇത് അഞ്ചാം തവണയാണ് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമങ്ങള്‍ കസ്റ്റംസ് തകര്‍ക്കുന്നത്.