ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കുവാന്‍ ആഹ്വാനം

ദോഹ: ഖത്തറില്‍ നിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കുവാന്‍ എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ് ലാാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.
ചന്ദ്രക്കല കാണുന്നവര്‍ അല്‍ ദഫ്ന (ടവേഴ്സ്) പ്രദേശത്തെ എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ കമ്മിറ്റിയുടെ ആസ്ഥാനത്ത് പോയി അവരുടെ സാക്ഷ്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കമ്മിറ്റി അറിയിച്ചു.
മഗ്രിബ് നമസ്കാരത്തിന് ശേഷം അതേ ദിവസം തന്നെ കമ്മിറ്റി യോഗം ചേരും.