
വിവിധ സൗദി നഗരങ്ങളില്‍ റോഡ്‌ഷോക്കൊരുങ്ങി ഖത്തര്‍ ടൂറിസം
അമാനുല്ല വടക്കാങ്ങര
ദോഹ. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പില്‍ ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ രാജ്യം സന്ദര്‍ശിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കെ , ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയ ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ അവസരങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്താനായി വിവിധ സൗദി നഗരങ്ങളില്‍ റോഡ്‌ഷോക്കൊരുങ്ങി ഖത്തര്‍ ടൂറിസം .
രാജ്യത്തെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഓപ്പറേറ്റര്‍മാര്‍ക്ക് ഖത്തറിന്റെ ചലനാത്മകവും അതിവേഗം വികസിക്കുന്നതുമായ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സൗദി അറേബ്യയിലുടനീളം ഒരു മള്‍ട്ടി-സിറ്റി ടൂര്‍ ആരംഭിക്കുന്നതായി ഖത്തര്‍ ടൂറിസം പ്രഖ്യാപിച്ചു.
ഖത്തര്‍ എയര്‍വേയ്‌സുമായി സഹകരിച്ച്, ഖത്തറിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെയും ഡിഎംസികളുടെയും 14 അംഗ സംഘത്തെ ഖത്തര്‍ ടൂറിസം നയിക്കും. റിറ്റ്‌സ്-കാള്‍ട്ടണ്‍ ശര്‍ഖ് വില്ലേജ്, ബനാന ഐലന്‍ഡ് റിസോര്‍ട്ട് ദോഹ, ഡിസ്‌കവര്‍ ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രതിനിധിസംഘം, സൗദി അറേബ്യയിലെ ടൂറിസം വ്യവസായത്തിലെ പ്രമുഖര്‍ക്ക് ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ അവസരങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്തും.
ആഗസ്റ്റ് 28 ന് റിയാദിലെ ഹയാത്ത് റീജന്‍സിയിലും ആഗസ്റ്റ് 30 ന് ദമാമിലെ മൂവന്‍പിക്ക് ഹോട്ടലിലും സെപ്റ്റംബര്‍ 1 ന് മൂവന്‍പിക്ക് അല്‍ ഖോബാറിലുമാണ് റോഡ്‌ഷോ ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്ന് ഇവന്റുകളും വൈകുന്നേരം 6.30 മുതല്‍ രാത്രി 10 മണി വരെയായിരിക്കും.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വേളയില്‍ ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ ഖത്തര്‍ തയ്യാറെടുക്കുമ്പോള്‍, അടിസ്ഥാന സൗകര്യ വികസനവും ഹോസ്പിറ്റാലിറ്റി വികസനവും ദ്രുതഗതിയില്‍ നടക്കുന്നു. ഖത്തറിലേക്കുള്ള എല്ലാ അന്താരാഷ്ട്ര ആഗമനങ്ങളിലും മുന്‍നിര സ്ഥാനം ഏറ്റെടുക്കുന്ന രാജ്യം എന്ന നിലക്കും സൗദിഅറേബ്യന്‍ സന്ദര്‍ശകരുടെ ഒരു ജനപ്രിയ ലക്ഷ്യസ്ഥാനമാണ് ഖത്തര്‍ എന്ന നിലക്കും ഈ റോഡ് ഷോകള്‍ക്ക് പ്രാധാന്യമേറെയാണ് .
ഖത്തര്‍ എയര്‍വേയ്‌സുമായി സഹകരിച്ച് ഈ റോഡ്‌ഷോ ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഖത്തര്‍ ടൂറിസത്തിലെ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്‌സിന് നേതൃത്വം നല്‍കുന്ന ഫിലിപ്പ് ഡിക്കിന്‍സണ്‍ റോഡ്‌ഷോയെക്കുറിച്ച് പ്രതികരിച്ചു.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാഷ്ട്രമെന്ന നിലയില്‍, ഖത്തറിലെ അന്തരീക്ഷത്തില്‍ ഒരു യഥാര്‍ത്ഥ ആവേശവും വളര്‍ച്ചയും അവസരവുമുണ്ട്. ഞങ്ങളുടെ സമീപകാല സന്ദര്‍ശക കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നതുപോലെ, ജിസിസിയിലെ നമ്മുടെ അയല്‍ക്കാര്‍ – പ്രത്യേകിച്ച് സൗദി അറേബ്യ – അവരുടെ വാതില്‍പ്പടിയില്‍ സംഭവിക്കുന്ന മാറ്റത്തിന്റെ വ്യാപ്തി കാണുന്നതിന് ഒഴുകുന്നു. ഞങ്ങളുടെ മികച്ച സുഹൃത്തുക്കള്‍ക്ക് ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയെ പരിചയപ്പെടുത്തുന്നതില്‍ േേസന്താഷമുണ്ടെന്ന് ഡിക്കിന്‍സണ്‍ പറഞ്ഞു.
ഖത്തര്‍ എയര്‍വേയ്‌സ് നിലവില്‍ സൗദി അറേബ്യയിലെ അഞ്ച് പ്രധാന നഗരങ്ങളിലേക്ക് ആഴ്ചയില്‍ 100 ല്‍ അധികം സര്‍വീസുകള്‍ നടത്തുന്നുണ്ട്.