Breaking News

ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കാല്‍പന്തുകളിയാരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവമാകും, ഫിഫ പ്രസിഡണ്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ തിയ്യതികളില്‍ ഖത്തററില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കാല്‍പന്തുകളിയാരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവമാകും, ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്റിനോ. വിസ്മയങ്ങളുടെ കലവറയായ ഡിസ്‌നിലാന്‍ഡിലേക്ക് ആദ്യമായി പോകുന്ന ഒരു കുട്ടിയുടെ അനുഭവമായിരിക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഖത്തര്‍ സമ്മാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞ കോസ്റ്റാറിക്കയില്‍ നടന്ന പത്രസമ്മേളനത്തില്‍ കോസ്റ്റാറിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരിശീലന മൈതാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകോത്തര സൗകര്യങ്ങളൊരുക്കിയാണ് ലോകകപ്പിനായി ഖത്തര്‍ കാത്തിരിക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ടൂര്‍ണമെന്റായിരിക്കും ഖത്തറില്‍ നടക്കുക. ‘സംഘാടകര്‍ അവരുടെ കഴിവിന്റെ പരമാവധി ചെയ്യുന്നു. ടൂര്‍ണമെന്റിന്റെ വിജയത്തില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്, ഇത് ആരാധകര്‍ക്ക് വേറിട്ട അനുഭവമായിരിക്കും.അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെന്റില്‍ രണ്ട് ദശലക്ഷം ആരാധകര്‍ പങ്കെടുക്കുമെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു, ‘ഇത് മാനവികതയുടെ സമഗ്രവും മിന്നുന്നതുമായ ആഘോഷമായിരിക്കും

Related Articles

Back to top button
error: Content is protected !!