
ഖത്തറിലെ മങ്കട പുളിക്കല്‍ പറമ്പ് നിവാസികളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ : മങ്കട പഞ്ചായത്തിലെ പുളിക്കല്‍ പറമ്പ് മഹല്ല് നിവാസികളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. ബര്‍വ വില്ലേജിലെ റൊട്ടാന റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഉമ്മര്‍ കോയ എം ചടങ്ങിന് നേതൃത്വം നല്‍കി. പ്രവാസ ലോകത്ത് കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം പുളിക്കല്‍ പറമ്പിന്റെ ചരിത്രത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഡോ. ബാസിം, നജീബ് മങ്കട, ശിഹാബ് തൊണ്ടിപ്പുലാന്‍, ഹംസ തങ്കയത്തില്‍ എന്നിവര്‍ സംസാരിച്ചു.